കല(ആര്ട്ട്) കുവൈറ്റ് 11-ആം വാർഷികം
കല(ആര്ട്ട്) കുവൈറ്റ് 11-ആം വാർഷിക സമ്മേളനം അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തിൽ ചേർന്നു. കല(ആര്ട്ട്) കുവൈറ്റ് പ്രസിഡന്റ് ജയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനം മുൻ പ്രസിഡന്റ് കെ ഹസ്സൻ കോയ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാകേഷ് പി ഡി സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ പ്രവർത്തന വര്ഷം മണ്മറഞ്ഞു പോയ പ്രെമുഖരെ യോഗം അനുസ്മരിച്ചു. എ മോഹനൻ, ട്രഷറർ, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ശ്രീ സുനിൽ കുമാർ നന്ദിയും പറഞ്ഞു. 2017-2018 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. നിറം, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, മലയാളം ക്ലാസുകൾ തുടങ്ങിയ സംഘടയുടെ പ്രധാന പരിപാടികൾ തുടർന്നും വിപുലമായിത്തന്നെ നടത്തുവാൻ തീരുമാനിച്ചു.
പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ജനറൽ ബോഡിയിൽ ചർച്ചചെയ്യപ്പെട്ടു. നോട്ടു നിരോധനം മൂലം പ്രവാസികൾക്കുണ്ടായ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഇന്ത്യൻ എംബസ്സിയുടെ ഭാഗത്തുനിന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, ചെറു അവധിയ്ക്ക് നാട്ടിൽ വരുന്ന പ്രവാസികൾക്ക് നോട്ടു പിൻവലിക്കലിൽ നിലവിൽ ഉള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ - പ്രസിഡന്റ്, സാംകുട്ടി തോമസ്, വൈസ് പ്രസിഡന്റുമാർ അനീച്ച ഷൈജിത്, സമീർ വി, ജനറൽ സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ശിവകുമാർ, ട്രഷറർ, ജോണി കളമച്ചൽ, സാമൂഹികവിഭാഗം ജെയ്സൺ ജോസഫ് കലാവിഭാഗം രാകേഷ് പി ഡി, സ്പോർട്സ് വിഭാഗം തസ്ലീന നജീബ്, സാഹിത്യവിഭാഗം രതിദാസ്, മീഡിയ മുകേഷ് വി പി, പബ്ലിക് റിലേഷൻ കെ ഹസ്സൻ കോയ, എക്സിക്യൂട്ടീവ് അംഗങ്ങളായി ബാബു സഫ്വാത്, അനീഷ് വര്ഗീസ്, വിബിൻ കലാഭവൻ, കെ മുസ്തഫ, എ മോഹനൻ, കെ സാദിഖ്, സന്തോഷ് ഓ എം, റിജോ കെ സ്, ഭരതൻ ഇ സി, അഷ്റഫ് വിതുര, സജീഷ് ജോസഫ്, സുരേഷ് കെ വി, പ്രിൻസ്, സുനിൽ ചാക്കോ, ഷിബിൻ രാജൻ എന്നിവരെയും ഓഡിറ്റർ മാരായി അമ്പിളി രാകേഷ് ശരത് വി ജി എന്നിവരെയും തിരഞ്ഞെടുത്തു.
സി ഭാസ്കരൻ, കെ അബൂബക്കർ, രേണുക ഭാസ്കരൻ, സന്തോഷ് ജോസഫ് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ഭാരവാഹികൾക്കു ആശംസകൾ നേർന്നു കൊണ്ട് മുകേഷ് വി പി, ഹസ്സൻ കോയ, കെ സാദിഖ്, ശിവകുമാർ, അനീഷ് വർഗീസ് എന്നിവർ സംസാരിച്ചു