തുടർച്ചയായ 13-ആം വർഷവും ചായക്കൂട്ടുകളുടെ വർണ്ണ വൈവിദ്യം ശ്രിഷ്ട്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി കുവൈറ്റിൽ ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്ര രചനാ മത്സരമായ "നിറം 2017" നവംബര്‍ 10 ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. LKG മുതൽ 12-ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2200-ൽ അധികം കുട്ടികൾ പങ്കെടുത്തു.
പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 128-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ അവ്ദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, പ്രോഗ്രാം ജനറൽ കണ്‍വീനർ ജൈസണ് ജോസഫ്, ട്രെഷറർ ജോണി, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വൈസ് ചെയർമാൻ വിനു നായർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഗംഗാധർ ശിര്ശാദ് കല(ആർട്) കുവൈറ്റ് സാംബശിവൻ അവാർഡ് ജേതാവ് ഡോ. വസന്തകുമാർ സാംബശിവൻ, വിവിധ സംഘടന-സാംസ്കാരിക പ്രവർത്തകർ, സ്പോൺസർ മാർ എന്നിവരും ഉത്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു ചിത്രരചന കൂടാതെ മുതിർന്ന കുട്ടികൾക്കായുള്ള കളിമൺ ശില്പ നിർമ്മാണവും, സന്ദർശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാൻവാസ് പൈന്റിങ്ങും ഉണ്ടായിരുന്നു. ആര്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, ഷമ്മി ജോണ്‍, നികേഷ്, സുനിൽ എന്നിവർ മത്സരം നിയന്ത്രിച്ചു.
റിസൾട്ട് ഡിസംബർ 1-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും റിസൾട്ട് എത്തിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്.
കുട്ടികളുടെ കലാപരമായ കഴിവുകൾ വളര്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2017 എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും രേഖപ്പെടുതിയതോടൊപ്പം ഇതുമായി സഹകരിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും മറ്റു സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾക്കും സ്പോൻസർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും വി പി മുകേഷ് നന്ദി പ്രസംഗത്തിലൂടെ അറിയിച്ചു.
©Kala(Art) Kuwait. All rights reserved.