ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി നവംബർ 11-നു "നിറം 2016" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ഡിസംബർ 8-നു വ്യാഴാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് ഉച്ചക്കുശേഷം 2:30ന് ആരംഭിച്ച ചടങ്ങു ഇന്ത്യൻ എംബസി സെക്കണ്ട് സെക്രട്ടറി ശ്രീ എ. കെ. ശ്രീവാസ്തവ ഉത്ഘാടനം ചെയ്തു. കല(ആർട്ട്) കുവൈറ്റ് പ്രസിഡണ്ട് ജൈസണ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാഗേഷ് പി. ഡി, . സ്വാഗതം പറഞ്ഞു. നിറം ജനറൽ കൺവീനർ സുനിൽ കുമാർ റിപ്പോർട് അവതരിപ്പിച്ചു.
കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 12 വർഷമായി കല(ആര്‍ട്ട്) കുവൈറ്റ് സങ്കടിപ്പിക്കുന്ന ഈ ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ട് ജി സി സി യിലെ തന്നെ വലിയ പ്രോഗ്രാം ആക്കാൻ കഴിഞ്ഞതിൽ കല (ആര്‍ട്ട്) കുവൈറ്റിന് അഭിമാനിക്കാം എന്ന് ശ്രീ ശ്രീവാസ്തവ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മൊറാദ് യൂസഫ് ബെഹ്ബ്ഹാനി കമ്പനി ജനറൽ മാനേജർ, ഷെഹ്സാദ് ഗിദ്വാനി, അമേരിക്കൻ ടൂറിസ്റ്റർ ജനറൽ മാനേജർ സിജോ വർഗീസ്, ഡോ ജോൺ ആർട് കല (ആര്‍ട്ട്) കുവൈറ്റ് ട്രഷറർ എ മോഹനൻ, നിറം ജഡ്ജസ് ആയ ആർട്ടിസ്റ് ശശികൃഷ്ണൻ, ആർട്ടിസ്റ് എം വി ജോൺ, ആർട്ടിസ്റ് ഷമ്മി ജോൺ, ആർട്ടിസ്റ് സുനിൽ കുളനട, ആർട്ടിസ്റ് നികേഷ് കല (ആര്‍ട്ട്) കുവൈറ്റ് പ്രവർത്തക സമിതി അംഗങ്ങൾ ആയ ഹസ്സൻ കോയ, സാംകുട്ടി തോമസ്, മുകേഷ് വി പി, കെ അബൂബക്കർ, ഉപദേശ സമിതി അംഗങ്ങൾ ആയ സി ഭാസ്കരൻ, രേണുക ഭാസ്കരൻ, കെ സാദിഖ് എന്നിവർ വേദിയിൽ സന്നിഹിതാരായിരുന്നു. നിറം ജഡ്ജസുമാരെ എ കെ ശ്രീവാസ്തവ മൊമെന്റോ നൽകി ആദരിച്ചു
കാരിക്കേച്ചർ രംഗത്തു് ലിംക ബുക്ക് ഓഫ് റെക്കോർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ. ജോൺ ആർട്ടിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. നിറം 12-ആം വാർഷിക സുവനീർ എ കെ ശ്രീവാസ്തവ സുവനീർ കൺവീനർ മുകേഷ് വി പി, സ്പോൺസർഷിപ് കൺവീനർ ഹസ്സൻ കോയ എന്നിവർക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് നിർവഹിച്ചു. ട്രഷറർ എ മോഹനൻ നന്ദി പ്രകാശിപ്പിച്ചു.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാ ഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയ, മൂന്നാം സ്ഥാനം ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി.
വൈഭവ് ബിനു, ഫിദ ആൻസി, ഗോകുൽ സുനിൽ, സാന്ദ്ര ദിനേശ്കുമാർ, അബു അമാൻ പാൽ എന്നിവർ ഒന്നാം സമ്മാനം നേടി, ഒന്നും രണ്ടും മൂന്നും സമ്മാനാര്ഹര്ക്കു മെഡലും മോമെന്റോയും സെര്ടിഫിക്കറ്റും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനാര്ഹര്ക്കു ബബിയൻ ഇൻഡസ്ടറി ഗ്യാസ്സസ് സ്പോൺസർ ചെയ്ത സ്വർണ്ണനാണയവും നൽകി. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 5 ഗ്രൂപ്പ്പുകളിലായി 2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5- ഒന്നാം സമ്മാനവും 8- രണ്ടാം സമ്മാനവും 9- മൂന്നാം സമ്മാനവും കൂടാതെ 63 പേർക്ക് മെറിറ്റ് പ്രൈസും 181 പേർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരുന്നു. രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ്‍ ക്യാൻവാസ് പെയിന്റിംഗ് - ഒന്നാം സമ്മാനം നിലേഷ് അറ്റർഡേ, രണ്ടാം സമ്മാനം മറിയം ഹാതിം, മൂന്നാം സമ്മാനം ഡി വി സേവൽക്കർ എന്നിവർ കരസ്ഥമാക്കി.
©Kala(Art) Kuwait. All rights reserved.