General News
കല (ആർട്ട്) കുവൈറ്റ് ഒരുക്കുന്ന "നിറം 2016" ശിശുദിന ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനത്തിനു അർഹരാകുന്ന കുട്ടികൾക്ക് ഗോൾഡ് കോയിനും മൊമന്റോയും സട്ടിഫിക്കറ്റും. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 50 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കുന്നതാണ്.
നവംബര്‍ 11 ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും.പരിപാടിയുടെ 12 ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.
ഗ്രൂപ്പ് എ - എല്‍ കെ ജി മുതല്‍ ഒന്നാം ക്ലാസ് വരെ,
ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതല്‍ നാല് വരെ.
ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതല്‍ എട്ടു വരെ,
ഗ്രൂപ്പ് ഡി - ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ.
ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്‍ക്ക് ക്രയോണ്‍സും ഗ്രൂപ്പ് സി, ഡി എന്നീ ഗ്രൂപ്പുകള്‍ക്ക് വാട്ടര്‍ കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്‍കും.
ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ലേ സ്കള്‍പ്ചര്‍ മത്സരവും, രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും ഒരുക്കുന്നതാണ്.
ww.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.