പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സംഗമവേദിയായ ഇഫ്താർ സംഗമം കലാ (ആർട്) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു. 19-06-2017, തിങ്കളാഴ്ച 6 മണിക്ക് നടന്ന ഇഫ്താർ വിരുന്നിൽ കലാ (ആർട്) കുവൈറ്റ് പ്രസിഡണ്ട് സാംകുട്ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് സമീർ വെള്ളയിൽ നന്ദിയും പറഞ്ഞു. റമദാനും അതിന്റെ പ്രാധാന്യവും വിഷയീകരിച് പ്രമുഖ വാഗ്മിയും മത പണ്ഡിതനും ആയ ജനാബ് അബ്ദുറഹ്മാൻ തങ്ങൾ ഇഫ്താർ സന്ദേശ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് ഹംസ പയ്യന്നൂർ സംസാരിച്ചു.
കുവൈറ്റിലെ വിവിധ സംഘടനാ സാരഥികളും കലാസാംസ്കാരിക സാമൂഹിക പ്രവർത്തരുമായ ജോയ്മുണ്ടക്കാട്, വര്ഗീസ് പുതുക്കുളങ്ങര, ബഷീർ ബാത്ത, എബി വാരിക്കാട്, ഖലീൽ സുബൈർ, മനോജ് മാവേലിക്കര, ലിസി കുര്യാക്കോസ്, അനിയന്കുഞ്ഞു പാപ്പച്ചൻ, ഹനീഫ് സി, രാജഗോപാൽ, ബിനു, ഷാഹുൽ, ചെസിൽ രാമപുരം, രഘുനന്ദൻ നായർ, രാമകൃഷ്ണൻ, സണ്ണി മണ്ണാർക്കാട്, മുനീർ അഹമ്മദ്, മുസ്തഫ, വിബിൻ മലബാർ, ചാക്കോ ജോർജ്കുട്ടി, രാജു സക്കറിയ, തോമസ് പണിക്കർ, സുരേഷ് മാത്തൂർ, ഷമ്മി ജോൺ, ഷമീജ്കുമാർ, നജീബ്, സി ഭാസ്കരൻ, ടി കെ നാരായണൻ മുഹമ്മദ് റിയാസ്, ഇഖ്ബാൽ കുട്ടമംഗലം, സുനിൽ കുളനട, നികേഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജോണി, മുകേഷ്, ഹസ്സൻകോയ, റിജോ, രാകേഷ്, അഷ്റഫ്, ഷിബിൻ, സജീഷ്, അനീഷ്, ഭരതൻ, മുസ്തഫ, വിഷ്ണു, ശരത്, അനിൽ, കനകരാജ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
©Kala(Art) Kuwait. All rights reserved.