ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബര് 18-ന് "നിറം 2022" എന്ന പേരിൽ ബൈജൂസ് ലേർണിംഗ് ആപ്പുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 9-നു വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ജുമൈൻ ഗ്രൂപ് ചെയർമാൻ സാലം ഖാലിദ് അൽ ജുമൈൻ ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങിന് കലാസാംസ്കാരിക നേതാക്കൾ, ബിസിനസ്സ് വ്യക്തികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ചിത്രകലാ അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സാക്ഷ്യം വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രരചനാ മത്സരം നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ എല്ലാ വിജയികളെയും ശ്രീ സേലം ഖാലിദ് അഭിനന്ദിക്കുകയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന കല(ആർട്ട്) കുവൈറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.
കുവൈറ്റിന്റെ ദേശീയഗാനവും തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനത്തോടെയും ആണ് വിസ്മയകരമായ സായാഹ്നം ആരംഭിച്ചത്. കല (ആർട്ട്) കുവൈറ്റ് ജനറൽ സെക്രട്ടറി രാകേഷ് പി ഡി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ ജെയ്‌സൺ ജോസഫ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിരം-2022 പ്രോഗ്രാം റിപ്പോർട്ടിംഗ് ജനറൽ കൺവീനർ ശ്രീ. അജിത് കുമാർ നടത്തി. മൂല്യനിർണ്ണയ വിശകലനം നിറം-2022 ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണൻ നിർവഹിച്ചു.
നിറം പ്രോഗ്രാമിന്റെ 18-ആം വാർഷികമായ ഈ വർഷം കഴിഞ്ഞ 18 വർഷവും പരിപാടിയുടെ വിജയത്തിനായി നേതൃനിരയിൽ പ്രവർത്തിച്ച കല(ആർട്ട്) പ്രവർത്തകരായ ശ്രീ മുകേഷ് വി പി, ശ്രീ. സാദിഖ് കെ. എന്നിവർക്ക് നിറം എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു, ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ശ്രി. ടോബി ആന്റണി പൊന്നാട അണിയിച്ചു.
നിറം ജഡ്ജസ് മാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, ജോൺ മാവേലിക്കര എന്നിവരെയും കോംപയറിങ് നിർവഹിച്ച അനീച്ച ഷൈജിത്, അൻസീൻ അയൂബ്, ജീവ്‌സ് എരിഞ്ചേരി, ഫോട്ടോ ഗ്രാഫർ അഷ്‌റഫ് എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സോവനീർ പ്രകാശനം ഡോ. മാത്യു കോശി, ഡയറക്ടർ ഹല മെഡിക്കൽ സെന്റർ, ആദ്യ കോപ്പി അമ്പിളി രാഗേഷ്, ജോണി കുമാർ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ട്രെഷറർ അഷ്‌റഫ് വിതുര നന്ദി പ്രകാശിപ്പിച്ചു.
ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം - ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി.
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം ആൻമേരി ബിനു ജോൺ, എറിൻ എലിസ ജോസഫ്, ഫാത്തിമ സിദ്ദിഖ്, നിവേത ജിജു എന്നിവർക്കായിരുന്നു.
രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ആമിന മെഹർ, ഗ്രൂപ്പ് 'ബി' കാവ്യ അശുതോഷ്, ഗ്രൂപ്പ് 'സി' ജോവാന റേച്ചൽ സോക്രട്ടീസ്, ഹന്ന മറിയം സുജിത്ത്, ഗ്രൂപ്പ് 'ഡി' തരിണി രാജ, പേൾ ഡിസൂസ,
മൂന്നാം സമ്മാനം – ഗ്രൂപ്പ് എ' എസ്തർ തലിത, അനയ ജിൻസൺ, ഗ്രൂപ്പ് 'ബി റീന സാമുവൽ, ആയിഷ മനാൽ, ഗ്രൂപ്പ് 'സി' നേഹ വടശ്ശേരി ഭവ്യനാഥ്, അഫ്രിൻ ഷറിൽ, നികോളേ പി ബിനോജ്, ഗ്രൂപ്പ് 'ഡി' ഫെമി ജോയ്, അന്ന ആൽബിൻ.
കളിമൺ ശില്പ നിർമ്മാണം (7-12 ക്ലാസുകൾ) ഒന്നാം സമ്മാനം ജലാലുദ്ദീൻ അക്ബർ, രണ്ടാം സമ്മാനം- ഒനേഗ വില്യം, മൂന്നാം സമ്മാനം- ആരീജ് ഇംതിയാസ്.
2800-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 71 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും വിജയികൾക്ക് സമ്മാനമായി നൽകി.
രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ്‍ ക്യാൻവാസ് പൈന്റിങ്ങിൽ ഒന്നാം സമ്മാനം ജയേഷ് വിജയൻ, രണ്ടാം സമ്മാനം- നിംഷ അബ്ദുൾകരീം, മാഷിത മനാഫ്, മൂന്നാം സമ്മാനം- അമൃത നായക്, ബെക്കി ജോയ്, ദീപ പ്രവീൺ എന്നിവർക്കായിരുന്നു.
©Kala(Art) Kuwait. All rights reserved.