ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബര് 9 ന് "നിറം 2018" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 7-നു വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് ഉച്ചക്കു 1:30ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽ കുമാർ, നിറം ജനറൽ കൺവീനർ മുകേഷ് വി പി എന്നിവർ അറിയിച്ചു.
ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി, മൂന്നാം സ്ഥാനം ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയയും നേടി.
കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ (എൽകെജി - 1) ഗോകുൽ രാജ്, ഇന്ത്യൻ സെൻട്രൽ സ്കൂൾ, ഗ്രൂപ്പ് 'ബി' (2 – 4) ജോഷ്വ വര്ഗീസ് മോൻസി, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'സി' (5 – 8) എം. ബി. ഷംറോസ് ഖാനും, ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ, ഗ്രൂപ്പ് 'ഡി' (9 – 12) സമാ സോയ റഹിമാൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ.
രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ഇഷാൽ സിനാൻ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, ഷാർവിൽ രാജ്, ഫഹഹീൽ അൽവതാനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, ഗ്രൂപ്പ് 'ബി' പ്രകൃതി പ്രവീൺ, ഫഹഹീൽ അൽവതാനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, ഐഡ ഹിഷാം, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഗ്രൂപ്പ് 'സി' കാവ്യ സന്ധ്യാ ഹരി, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ, ഗ്രൂപ്പ് 'ഡി' ശ്രേയാ വി അരുൺ, ഭാരതീയ വിദ്യാഭവൻ.
മൂന്നാം സമ്മാനം - ഗ്രൂപ്പ് 'എ' നാദവ് രെജീഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ. സാന്ദ്ര എൽസ സിജു, ഭാരതീയ വിദ്യാഭവൻ, ഗ്രൂപ്പ് 'ബി സയ്യദ് റുസിൻ ഫാത്തിമ, അർണവ് നിഷാന്ത് കുംബറെ, ഫഹഹീൽ അൽവതാനീ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, ഗ്രൂപ്പ് 'സി' ലക്ഷ്മി നന്ദ മധുസൂദനൻ, ഹരിഗോവിന്ദ് സജിത്ത്, ഭാരതീയ വിദ്യാഭവൻ. ഗ്രൂപ്പ് 'ഡി' സാന്ദ്ര ദിനേഷ്കുമാർ, ഗൾഫ് ഇന്ത്യൻ സ്കൂൾ, ഫഹാഹീൽ, നികിത മരിയാ മിറാജ്, ഭാരതീയ വിദ്യാഭവൻ.
കളിമൺ ശില്പ നിർമ്മാണം (7 - 12 ക്ലാസുകൾ) ഒന്നാം സമ്മാനം സോയ ദീപക് കൽക്കർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ, രണ്ടാം സമ്മാനം ദിവ്യ ഉമേഷ് ദേഷ്ണുർ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ, സാൽമിയ, മൂന്നാം സമ്മാനം സാരംഗി സ്മിത സുനിൽ, ലേണേഴ്സ് ഓൺ അക്കാദമി, നമീറാബി തമസുദീൻ, ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ.
രക്ഷിതാക്കളും സന്ദർശകരും പങ്കെടുത്ത ഓപ്പണ് ക്യാൻവാസ് പെയിന്റിംഗ് - ഒന്നാം സമ്മാനം ശ്രീ . ശ്യാം കെ, രണ്ടാം സമ്മാനം ഡോ. ഗീത രവീന്ദ്രൻ, മൂന്നാം സമ്മാനം ശ്രീമതി മയൂരി മോഹൻ, ശ്രീ. പ്രവീൺ മെൻഡോൺ.
2400-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 59 പേർക്ക് മെറിറ്റ് പ്രൈസും 199 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.
ആർട്ടിസ്റ്റ്മാരായ ഷമ്മി ജോണ്, ശശികൃഷ്ണൻ, ജോൺ മാവേലിക്കര, നികേഷ്, സുനിൽ കുളനട എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 129-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.
©Kala(Art) Kuwait. All rights reserved.